02:54am 04 September 2026
NEWS
ക്രിയേറ്റീവ് സ്‌കില്ലിംഗ് പ്രോഗ്രാമില്‍ ചേരാന്‍ സ്‌കൂളുകളെ ക്ഷണിച്ച് ഡബ്ല്യുഡിസി
29/01/2025  03:07 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ക്രിയേറ്റീവ് സ്‌കില്ലിംഗ് പ്രോഗ്രാമില്‍ ചേരാന്‍ സ്‌കൂളുകളെ ക്ഷണിച്ച് ഡബ്ല്യുഡിസി

കൊച്ചി: ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (ഐഎസ്ഡിസി) യുകെയിലെ വേള്‍ഡ് ഡിസൈന്‍ കൗണ്‍സിലുമായി (ഡബ്ല്യുഡിസി) സഹകരിച്ച് ആഗോള ക്രിയേറ്റീവ് സ്‌കില്‍ലിംഗ് സംരംഭമായ 'ഫ്യൂച്ചര്‍ ക്രിയേറ്റീവ് മൈന്‍ഡ്സ് പ്രോഗ്രാമിന് അപേക്ഷിക്കാന്‍ ഇന്ത്യന്‍ സ്‌കൂളുകളെ ക്ഷണിച്ചു. 
6 മുതല്‍ 12 വരെയുള്ള ഗ്രേഡുകളിലെ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടുള്ള, ഫ്യൂച്ചര്‍ ക്രിയേറ്റീവ് മൈന്‍ഡ്‌സ് പ്രോഗ്രാം ഇന്ററാക്ടീവ് മൊഡ്യൂളുകള്‍, അന്തര്‍ദേശീയ വിദഗ്ധര്‍ നയിക്കുന്ന മാസ്റ്റര്‍ക്ലാസ്സുകള്‍, ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകളിലേക്കുള്ള എക്‌സ്‌പോഷര്‍ എന്നിവയിലൂടെ ഡിസൈന്‍ ചിന്തയ്ക്കും നവീകരണത്തിനും ഊന്നല്‍ നല്‍കുന്നു. ഇന്ത്യന്‍ പാഠ്യപദ്ധതിയുമായി യോജിപ്പിച്ച് ആഗോള വിഭവങ്ങളിലേക്ക് പ്രവേശനം നല്‍കുന്നതിലൂടെ, ദേശീയ വിദ്യാഭ്യാസ നയ ചട്ടക്കൂടുകളേയും സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഡിസൈന്‍ തിങ്കിംഗും ഇന്നൊവേഷനും ഉള്‍പ്പെടുത്താനുള്ള സമീപകാല സിബിഎസ്ഇ ഉത്തരവിനെയും പ്രോഗ്രാം പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നു. വിജയകരമായി പൂര്‍ത്തിയാക്കിയാല്‍, വിദ്യാര്‍ത്ഥികള്‍ക്ക് ഡബ്ല്യുഡിസി സര്‍ട്ടിഫിക്കറ്റുകളും കോംപ്ലിമെന്ററി അംഗത്വങ്ങളും ലഭിക്കും. 

'ഈ ഗ്ലോബല്‍ ക്രിയേറ്റീവ് സ്‌കില്ലിംഗ് പ്രോഗ്രാം ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ഡബ്ല്യുഡിസിയുമായി സഹകരിക്കുന്നതില്‍ ഐഎസ്ഡിസി അഭിമാനിക്കുന്നതായി ഐഎസ്ഡിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ടോം ജോസഫ് പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്കും സഹായത്തിനും. https://worlddesigncouncil.org/fcm-apply/ ഫോണ്‍ : +91 8105837813, ഇമെയില്‍: francis.j@isdcglobal.org.uk

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img